Thursday, 13 November 2014

മലയാളികള്‍ കാത്തിരുന്ന മഹാകാവ്യം എം.ടിയുടെ രണ്ടാമൂഴം അഭ്രപാളിയിലേക്ക്



ഭീമനായി മോഹന്‍ലാലും ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപദിയായി ഐശ്വര്യ റായിയും അര്‍ജ്ജുനനായി 
വിക്രമും അഭിനയിച്ചുകൊണ്ട് എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു. എന്നാല്‍ ചിത്രം 
സംവിധാനം ചെയ്യുന്നത് ഹരിഹരനല്ല. കല്യാണ്‍ ജ്യൂവലറിക്ക് വേണ്ടി മഞ്ജു വാര്യരുടെ പരസ്യം ചെയ്ത 
ശ്രീകുമാറാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ട് പാര്‍ട്ടായി തിയേറ്ററുകളിലെത്തുന്ന 
രണ്ടാമൂഴം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലായാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് 
സൂപ്പര്‍താരം നാഗാര്‍ജ്ജുനയ്ക്കും ചിത്രത്തില്‍ വേഷമുണ്ട്. എം.ടി ചിത്രത്തിന്റെ തിരക്കഥ എഴുതി തുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment